Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കൂത്തുപറമ്പ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.  എം ബി ബി എസ് വിത്ത് ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള ഡോക്ടര്‍മാര്‍ക്ക് ഫെബ്രുവരി 10 ന് രാവിലെ 10 മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  ഫോണ്‍: 0497 2709920.

ക്യാമ്പ് ഫോളോവര്‍ ഒഴിവ്
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, ബാര്‍ബര്‍, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഫെബ്രുവരി 11 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ്  കെ എ പി നാലാം ബറ്റാലിയനില്‍ കൂടിക്കാഴ്ച നടത്തും.  മുന്‍പരിചയമുള്ളവര്‍ രാവിലെ 10 മണിക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കാഞ്ഞിരോട് അംശം ദേശം റി സ 68/4 ല്‍ പെട്ട 12 സെന്റ് ഭൂമിയില്‍ 1/8 ഭാഗം ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് കാഞ്ഞിരോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി വിഭാഗത്തിലും കാഞ്ഞിരോട് വില്ലേജ് ഓഫീസിലും ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
തലായി മത്സ്യ ബന്ധന തുറമുഖത്ത് ഒരു വര്‍ഷത്തേക്ക് ചുങ്കം പിരിവ് നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 25ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2325580.
 

മരം ലേലം
തളിപ്പറമ്പ് - ഇരിട്ടി റോഡിലുള്ള വിവിധ മരങ്ങളുടെ ലേലം  ഫെബ്രുവരി 13 ന് രാവിലെ 10.30 ന്  തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.

 

പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു
2020 ലെ മെഡിക്കല്‍/എഞ്ചിനീയറിങ്  പ്രവേശന പരീക്ഷക്ക് അപേക്ഷ നല്‍കിയതും 2018-19 ലെ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയിലും പ്ലസ്ടുവില്‍ ഇതുവരെ നടത്തിയ പരീക്ഷകളിലും ഉയര്‍ന്ന വിജയം കൈവരിച്ചതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസത്തെ പരിശീലനത്തില്‍ സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.  താല്‍പര്യമുള്ളവര്‍ വിദ്യാര്‍ഥിയുടെ പേര്, മേല്‍വിലാസം, രക്ഷിതാവിന്റെ പേര്, ജാതി, വാര്‍ഷിക വരുമാനം, പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 23 ന് വൈകിട്ട് അഞ്ച് മണിക്കകം ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡിഗ്രി ലെവല്‍
 പരീക്ഷ സൗജന്യ  തീവ്ര  പരിശീലനം

മാര്‍ച്ച് രണ്ട് മുതല്‍ 11 വരെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന കംബൈന്‍ഡ്  ഗ്രാജുവേറ്റ് ലെവല്‍ Tier 1 പരീക്ഷക്കു വേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക്  ജനറല്‍ ഇന്റലിജന്‍സ്  ആന്റ് റീസണിങ്,   ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്,  ജനറല്‍ അവയര്‍നെസ്, ഇംഗ്ലീഷ് കോമ്പ്രെഹെന്‍ഷന്‍ എന്നീ വിഷയങ്ങളില്‍  തീവ്ര  പരിശീലനം നല്‍കുന്നു.  സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍  കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, കല്യാശ്ശേരി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ്  അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  നടത്തുന്ന സൗജന്യ  പരിശീലനം ഫെബ്രുവരി ഒമ്പത് ഞായറാഴ്ച കല്യാശ്ശേരി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ നടക്കും. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പതു മണിക്ക്  കല്യാശ്ശേരി  അക്കാദമി സെന്ററില്‍ എത്തിച്ചേരണം.  ഫോണ്‍: 8281098875, 9495724462.

ടെക്‌നീഷ്യന്മാര്‍ക്ക് യു എ ഇ യില്‍ അവസരം
  യു എ ഇ യിലെ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇ ഇ ജി/ന്യൂറോ ഫിസിയോളജി ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നു. ന്യൂറോടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. താല്‍പര്യമുള്ളവര്‍ norkauae19@gmail.com ല്‍ ബയോഡാറ്റ സമര്‍പ്പിക്കണം.
  വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 18.

   സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ഇന്ന്
തയ്യില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ഫെബ്രുവരി എട്ട് ശനിയാഴ്ച രാവിലെ 11.30ന്  ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.  തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  അധ്യക്ഷനാകും.  

  അംശദായം വര്‍ധിപ്പിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംശദായം ജനുവരി മുതല്‍ അര്‍ധ വര്‍ഷത്തേക്ക് 90 രൂപ (തൊഴിലാളി 45, തൊഴിലുടമ 45) നിരക്കില്‍ വര്‍ധിപ്പിച്ചു.  കുടിശ്ശികയുള്ളവര്‍ ഡിസംബര്‍ വരെയുള്ള അംശദായം പഴയ നിരക്കിലും അടക്കാവുന്നതാണ്.  ഫോണ്‍: 0497 2709096.

 ഗതാഗതം നിരോധിച്ചു
കാവുമ്പായി - ശ്രീകണ്ഠപുരം - കൂട്ടുമുഖം റോഡില്‍ കള്‍വര്‍ട്ടര്‍ പുതുക്കിപണിയുന്നതിനാല്‍ പ്രസ്തുത റോഡ് വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 25 വരെ നിരോധിച്ചു.   കൂട്ടുമുഖത്തുനിന്നും ചെമ്പേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാവുമ്പായി സ്‌കൂള്‍ റോഡു വഴി ചെമ്പേരി റോഡിലേക്ക് പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date