Skip to main content

കൂത്തുപറമ്പിന്റെ വികസനത്തിന് പുതിയ മുഖം പാനൂര്‍ ഫയര്‍ സ്റ്റേഷന്‍, അണിയാരം വാവാച്ചി റോഡ്, വടക്കേ പൊയിലൂര്‍ പാലം, ആറാംമെയില്‍ ഓട്ടച്ചിമാക്കൂര്‍ റോഡ്

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ബജറ്റില്‍ തുക വകയിരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാനൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി 5 കോടി രൂപയാണ് അനുവദിച്ചത്. പാനൂര്‍ നഗരസഭയിലെ പെരിങ്ങളം മേഖലയിലെ പ്രധാന യാത്രാമാര്‍ഗമായിട്ടുള്ള അണിയാരം വാവാച്ചി റോഡ് നവീകരിച്ച് മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 4 കോടി രൂപ വകയിരുത്തി. പത്തായക്കല്ല് പൊയിലൂര്‍ പാലം നിര്‍മ്മാണത്തിനായി 3 കോടി രൂപയും ആറാംമെയില്‍ ഓട്ടച്ചിമാക്കൂല്‍ റോഡ് നവീകരിച്ച് മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 4 കോടി രൂപയും വകയിരുത്തി. പ്രളയം കാരണം നിര്‍മ്മാണാനുമതി ലഭിക്കാതിരുന്ന കല്ലിക്കണ്ടി പാലം പുതുക്കി പണിയുവാന്‍ 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എത്രയും വേഗം ഈ പദ്ധതികള്‍ക്കുള്ള ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

ചെറ്റക്കണ്ടി-വിള്ളക്കോട്ടൂര്‍-പൊയിലൂര്‍ മടപ്പുര-വടക്കേപൊയിലൂര്‍ റോഡ്, ചിറ്റാരിത്തോട് പൊയിലൂര്‍ പാലം, ചെറുവാഞ്ചേരി സ്‌റ്റേഡിയം, ചെറുവാഞ്ചേരി ഗവ. എച്ച്.എസ്.എസ്. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, പുതുശ്ശേരിപള്ളി-കാഞ്ഞിരക്കടവ് റോഡ്, കരിയാട് മിനി സ്‌റ്റേഡിയം തോക്കൊട്ടുവയല്‍ - തുരുത്തിമുക്ക് റോഡ്, തൂവ്വക്കുന്ന് - വിള്ളക്കോട്ടൂര്‍ റോഡ്, കരിയാട്-തുരുത്തിമുക്ക് റോഡ്, പള്ളിക്കുന്നി - തുരുത്തിമുക്ക് റോഡ്, തൃപ്രങ്ങോട്ടൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം, പാനൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം, കോട്ടയം ചിറ നവീകരണം, ചെറുവാഞ്ചേരി സ്‌റ്റേഡിയം, തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മലയംകുണ്ട് ചുറ്റുമതില്‍ നിര്‍മ്മാണം എന്നിവയ്ക്കും ബജറ്റില്‍ ടോക്കണ്‍ അനുവദിച്ചിട്ടുണ്ട്.

date