Skip to main content

ബി പോസിറ്റീവ് ഫോണ്‍ ഇന്‍ പരിപാടിക്ക് സ്വീകാര്യതയേറുന്നു ദിവസവുമെത്തുന്നത് അമ്പതിലധികം കോളുകള്‍

എസ് എസ് എല്‍ സി പരീക്ഷ ആരംഭിക്കാനിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വിവിധ പാഠ്യ വിഷയങ്ങളിലുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫോണ്‍ ഇന്‍ പരിപാടിക്ക് സ്വീകാര്യതയേറുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് കൂടുതലായും പരിപാടിയിലേക്ക് വിളിക്കുന്നത്. ഗണിതം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിലെ സംശയങ്ങളുമായാണ് കൂടുതല്‍ പേരും വിളിക്കുന്നതെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം കൃഷ്ണദാസ് പറഞ്ഞു. ദിവസവും ഈ വിഷയങ്ങളില്‍ ശരാശരി 10 വീതം വിളികളാണെത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. 
പാഠ്യ വിഷയങ്ങളിലെ പ്രമേയത്തിലുള്ള വ്യക്തതക്കുറവ് കാരണമാണ് വിദ്യാര്‍ഥികള്‍ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതത് വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ക്ക് പുറമെ ഏത് രീതിയിലാണ് ഉത്തരം എഴുതേണ്ടത്, നിശ്ചിത മാര്‍ക്കിലുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ചോദ്യങ്ങളും വിദ്യാര്‍ഥികളില്‍ നിന്നുയരുന്നുണ്ട്. പരിപാടിയിലേക്ക് വിളിക്കുന്ന രക്ഷിതാക്കളുടെ എണ്ണവും കുറവല്ല. വിവിധ സംശയങ്ങളുമായി നിരവധിപ്പേര്‍ സൈക്കോളജിസ്റ്റുകളെയും വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരാശരി ആറോളം കോളുകളാണ് ദിവസവും സൈക്കോളജിസ്റ്റുകളെത്തേടിയെത്തുന്നത്. സംസ്‌കൃതം, അറബി, ഉറുദു, മലയാളം എന്നിവയാണ് വിദ്യാര്‍ഥികള്‍ക്ക് സംശയം കുറവുള്ള വിഷയങ്ങള്‍. ഫെബ്രുവരി നാല് മുതലാണ് ഫോണ്‍ ഇന്‍ പരിപാടി ആരംഭിച്ചത്. ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് സംശയ നിവാരണം നടത്താനുള്ളവരുടെ പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനും എട്ടിനും ഇടയില്‍ വിദ്യാര്‍ഥികള്‍ക്ക് ഈ നമ്പറുകളിലേക്ക് വിളിച്ച് സംശയ നിവാരണം നടത്താന്‍ സാധിക്കും. ഓരോ വിഷയത്തിന്റെയും എസ് എസ് എല്‍ സി പരീക്ഷ കഴിയുന്നത് വരെ ഫോണ്‍ ഇന്‍ പരിപാടി തുടരും. 
എസ്എസ്എല്‍സി വിഷയങ്ങളും വിളിക്കാവുന്ന ഫോണ്‍ നമ്പറുകളും ചുവടെ: കെമിസ്ട്രി: 9961627317  (എ ജയരാജന്‍), 9961666279 (ഉണ്ണികൃഷ്ണന്‍), 9496834348 (ഗീത പി ഒ), 9846111309 (പ്രദീപ് കിനാത്തി), 9446110003 (എ കെ രമേശന്‍), 9446265560  (അനില്‍കുമാര്‍), 9567623274 (ഉഷ), 9847919460 (ബിന്ദു പിപി), 9495726292 (മനോജ് കുമാര്‍ പിപി), രമേശന്‍ (9497305915). സംസ്‌കൃതം: 9446431656 (ഹരിപ്രസാദ്), 9447321696 (ശ്രീകുമാര്‍ സി ആര്‍). ബയോളജി: 9446777201 (പ്രദീപ്), 8921480195 (അനില്‍കുമാര്‍), 9446264523 (സജീവന്‍). ഗണിതം: 9495614959 (നന്ദകുമാര്‍), 8606896977 (സുരേഷ് ബാബു), 9747095751 (കൃഷ്ണപ്രഭ), 9447953480 (സുജിത്), 9961484680 (വിനോദ്്്). മലയാളം: 8075655323 (രാജീവന്‍ സി എം), 8281032448 (നാസര്‍ കെ സി), 9400460530 (പവിത്രന്‍ മണാട്ട്), 9400181919 (വിലാസിനി ടി വി). ഹിന്ദി: 9446427497 (രവി എം), 9446339308 (സതീഷ് ബാബു എ കെ), 9497697023 (രതീശന്‍ പിപി), 9547361274 (സന്തോഷ്‌കുമാര്‍ പി എന്‍), 9400519706 (സജീവന്‍ ടി), 9495016194 (ദിനേശന്‍ എന്‍), 9447947865 (പങ്കജാക്ഷന്‍ പി എം ), 9744610198 (സുശാന്ത് വി കെ), 9633898193 (ശശികുമാര്‍). സാമൂഹ്യശാസ്ത്രം: 9496184234 (വേണു), 9447646810 (പിവി സെബാസ്റ്റ്യന്‍), 9447547873 (എന്‍ ടി സുധീന്ദ്രന്‍), 9847385153 (രണ്‍ദീപ്), 9048363857 (സുലജ), 9496192510 (മോഹനന്‍ വി പി ), 9400511532 (ദിനേശന്‍), 9846666358 (റിയാസ്), 9446100757 (യതീന്ദ്രന്‍), 9495151050 (വിനോദ്). അറബിക് : 9747709121 (റമീസ്), 9961632880 (അബ്ദുള്‍ സമദ്), 9496121071 (ഹാരിസ്), 9495725145 (മഹമൂദ് വിവി), 9496242620 (സത്താര്‍), 9496134676 (ഫൈസല്‍), 9496360458 (മിഥ്ലാജ്), 9946439661 (ബഷീര്‍), 9400475196 (യൂസഫ്), 9895400039 (ത്വയിബ്). ഉറുദു: 9447509432 (സഫ്രത്ത്), 9946209914 (ഷഫീഖ്), 9446905427 (നിഷാദ്), 9495757648 (മോസിന), 9544104302 (റഹീസ്), 9847161453 (സുനില്‍), 9995321632 (ജസ്ലീം), 9947016710 (അനീസ്), 9946828210 (ജാബിര്‍), 9847129786 (സെമിയ). ഫിസിക്സ്: 9847393799 (ബിജു കെ), 9495743816 (രത്നാകരന്‍ പി വി),9961718464 (പ്രകാശന്‍ കെ വി), 7012480874 (വേണുഗോപാലന്‍), 9961221225 (ജി പ്രമോദ് കുമാര്‍), 9544142367 (സുധീര്‍ കെ എം). ഇംഗ്ലീഷ്: 9497293522 (വിലാസന്‍ കെ കെ), 9074881606 (അജി പി എ), 9747439764 (വിനോദ് കുമാര്‍ കെ വി ), 9496251735 (രാമചന്ദ്രന്‍ ടി എം), 9447691412 (രാജേഷ്), 9497837752 (ഫല്‍ഗുനന്‍), 9447961270 (ഉമ നമ്പ്യാര്‍).
 

date