Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു 
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം ഫെബ്രുവരി 18 ന് രാവിലെ ഒമ്പത് മണി  മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍  നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റുമായി വരണം.  അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 18/02/2020 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org –ല്‍ Certificate Attestation). 
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ 0497-2765310, 0495-2304885.
 

 

രേഖകള്‍ ഹാജരാക്കണം
    മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്ക്    തുടര്‍ന്നും വേതനം കൈപ്പറ്റുന്നതിലേക്കായി ആധാര്‍ കാര്‍ഡ്, ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ കോപ്പി ഫെബ്രുവരി 18 നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
 

പോര്‍ട്ടബിലിറ്റി നിലവില്‍ വന്നു; 
ഇതരസംസ്ഥാന കാര്‍ഡുടമകള്‍ക്കും 
കേരളത്തില്‍ നിന്ന്  റേഷന്‍ വാങ്ങാം 

    റേഷന്‍കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കിയതിന്റെ ഭാഗമായി  ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, ത്രിപുര, ഗോവ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എ എ വൈ, പി എച്ച്എച്ച് വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡംഗങ്ങള്‍ക്കും  കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും അരിയും ഗോതമ്പും വാങ്ങാം. 
    എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പുമാണ് സൗജന്യമായി ലഭിക്കുന്നത്. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ ലഭിക്കും.  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭ്യമാകും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച്  കാര്‍ഡിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ  ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
    പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലുമാണ് ലഭ്യമാവുക.  വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര  ലിറ്റര്‍ വീതവും  വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 40 രൂപ നിരക്കില്‍ ലഭിക്കും.
     റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്     - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂര്‍ - 0497 2700552, ടോള്‍ഫ്രീ നമ്പര്‍                            -  1800-425-1550, 1947 എന്നീ നമ്പരുകളില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

 

വിചാരണ മാറ്റി
    കലക്ടറേറ്റില്‍ ഫെബ്രുവരി 12 ന് വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഫെബ്രുവരി 18 ലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
    പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 29 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0490 2321818.
 

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
    സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2019 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഹരിത വ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം),  നാടന്‍ വളര്‍ത്തു പക്ഷി മൃഗാദികളുടെ സംരക്ഷകന്‍  അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍ (ജന്തുജാലം), ജൈവവൈവിധ്യ ഗവേഷകന്‍ (വര്‍ഗീകരണ ശാസ്ത്രം (ടാക്‌സോണമി) സസ്യവിഭാഗം/സൂക്ഷ്മജീവികളും/കുമിളുകളും/ജന്തുവിഭാഗം), നാട്ടു ശാസ്ത്രജ്ഞന്‍/നാട്ടറിവ് സംരക്ഷകന്‍ (സസ്യ/ജന്തുവിഭാഗം), ഹരിത പത്രപ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ പത്രപ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ഹരിത ഇലക്‌ട്രോണിക് മാധ്യമപ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ ദൃശ്യ/ശ്രവ്യ മാധ്യമപ്രവര്‍ത്തകന്‍ (മലയാളം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വിദ്യാലയം അഥവാ ജൈവവൈവിധ്യ സ്‌കൂള്‍, ഹരിത കോളേജ് അഥവാ ജൈവവൈവിധ്യ കോളേജ്,  ഹരിത സ്ഥാപനം അഥവാ ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (ഗവണ്‍മെന്റ്), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജൈവവൈവിധ്യ സംഘടന (എന്‍ ജി ഒ), മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം-സ്വകാര്യ മേഖല) എന്നീ മേഖലകളിലാണ് പുരസ്‌കാരം നല്‍കുക.  അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 29 ന് മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, ടി സി 4/1679 (1), നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം.  അപേക്ഷയുടെ മാതൃക www.keralabiodiversity.org ല്‍ ലഭിക്കും.  ഫോണ്‍: 0471 2724740.
 

കൂടിക്കാഴ്ച 14 ന്
    യു ഡി ഐ ഡി (യുനീക് ഡിസബിലിറ്റി ഐ ഡി ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ്) പ്രൊജക്ട് നടപ്പിലാക്കുന്നതിലേക്കായി ഡോക്ടര്‍ (എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിഗ്രി, പി ജി ഡി സി എ, മലയാളം ടൈപ്പ്‌റൈറ്റിംഗ്) എന്നീ തസ്തികളില്‍ നിയമനം നടത്തുന്നു.   താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 14 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2700194.
 

 

എന്‍ട്രന്‍സ് പരീക്ഷാ സഹായം
    2019 ല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയതും ആറുമാസത്തില്‍ കുറയാത്ത മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനം ചെയ്തതുമായ വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ സഹായം നല്‍കുന്നു.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700069.
 

 

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 13 ന്
    സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഫെബ്രുവരി 13 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് അക്കാദമിക് ഹാളില്‍ ചേരും.  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കും.
 

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
    ഇരിക്കൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയില്‍ ഉളിക്കല്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: എസ് എസ് എല്‍ സി.  ഫെബ്രുവരി 25 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും.  അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0460 2257202.
 

വയര്‍മാന്‍ പരീക്ഷ പാസായവര്‍ക്ക് പരിശീലനം
    സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് തീരുമാന പ്രകാരം 2019 ലെ വയര്‍മാന്‍ പരീക്ഷ പാസായവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായുള്ള പരിശീലന ക്ലാസ് ഫെബ്രുവരി 17, 18 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും.   പരീക്ഷ പാസായവര്‍ ഹാള്‍ടിക്കറ്റ് നമ്പര്‍ സഹിതം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  17 ന് രാവിലെ ഒമ്പത് മണിക്ക് ഹാള്‍ടിക്കറ്റ് നമ്പര്‍ 19130001 മുതല്‍ 19130112 വരെയും ഉച്ചക്ക് രണ്ടിന് -19130114 മുതല്‍ 19130228 വരെയും  18 ന് രാവിലെ ഒമ്പത് മണി - 19130231 മുതല്‍ 19130313 വരെയും  ഉച്ചക്ക് രണ്ടിന് - 19130315 മുതല്‍ 19130390 വരെയുമാണ് ക്ലാസ്.  ഫോണ്‍: 0497 2700882, 8547889596, 9562484427.
 

വായ്പ വിതരണം നടത്തി
    സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നാഷണല്‍ ബാക്ക്‌വേഡ് ക്ലാസസ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ  സഹകരണത്തോടെ കണ്ണൂര്‍ വ്യാപാരഭവന്‍ ഹാളില്‍ വായ്പാ വിതരണവും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രഞ്ജിത്ത് കുമാര്‍ അധ്യക്ഷനായി.  മേളയില്‍ 42 ഗുണഭോക്താക്കള്‍ക്കായി ഒരു കോടി രൂപ വിതരണം ചെയ്തു.  തുടര്‍ന്ന് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികളെ കുറിച്ച് കെ എസ് ബി സി ഡി സി മാനേജര്‍ എ വി കൃഷ്ണകുമാരി ബോധവല്‍ക്കരണ ക്ലാസ് നടത്തി.  
 

ടെണ്ടര്‍ ക്ഷണിച്ചു
    ഇരിട്ടി താലൂക്കിന് കീഴിലുള്ള ചതിരൂര്‍, വിയറ്റ്‌നാം, അംബേദ്കര്‍ ആദിവാസി കോളനികളിലുള്ള വീടുകളില്‍ കീഴ്പ്പള്ളി (18), പുതിയങ്ങാടി (19), എടപ്പുഴയില്‍ (25) എന്നീ റേഷന്‍ കടകളില്‍ നിന്നും മാസത്തില്‍ രണ്ട് തവണ റേഷന്‍ സാധനങ്ങള്‍ എടുത്ത് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 14 വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2494930.
 

വാഹനം ആവശ്യമുണ്ട്
    കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസിലേക്ക് 2016 മോഡല്‍ ഏഴ് സീറ്റ് സൗകര്യമുള്ള വാഹനം മാസവാടക നിരക്കില്‍ ആവശ്യമുണ്ട്.  താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 9995881340.
 

ക്വട്ടേഷന്‍ ക്ഷണിച്ചു
    കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വകുപ്പിലേക്ക് ആവശ്യമായ ഉപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 18 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
 

കൊറോണ വൈറസ്: നിരീക്ഷണത്തിലുള്ള 
അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു

    ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എട്ട് പേരില്‍ അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലുമായി നിലവില്‍ മൂന്ന് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ പരിശോധന ഫലം ലഭ്യമാകാനുണ്ട്.  
    പുതുതായി 4 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയില്‍ ആകെ 270 പേരാണ് വീടുകളിലും ആശുപത്രികളിലും ഐസൊലേഷനിലുമായി നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് യോഗം വിലയിരുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീം 1300 പേരെ സ്‌ക്രീനിങ്ങ് നടത്തിയതായും ഡി എം ഒ അറിയിച്ചു. 
 

date