Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്
വിമുക്തിയുടെ അധീനതയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്.  എം ഫില്‍/ആര്‍ സി ഐ രജിസ്‌ട്രേഷനോടുകൂടി ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള പി ജി ഡി സി പിയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍  നടത്തുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം.  ഫോണ്‍: 0497 2700194.
 

നേതൃത്വ പരിശീലന ക്യാമ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
    യുവജനകാര്യ കായികമന്ത്രാലയത്തിനു  കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് ലീഡര്‍ഷിപ്പ് ക്യാമ്പ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്നു വരെ ബര്‍ണശ്ശേരിയില്‍ നടക്കും. വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, പ്രസംഗ പരിശീലനം, മത്സര പരീക്ഷ പരിശീലനം, കായിക പരിശീലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും. ജില്ലയില്‍ നെഹ്‌റു യുവകേന്ദ്ര അഫിലിയേഷന്‍ ഉള്ള 15നും 29 നും ഇടയിലുള്ള ക്ലബ് അംഗങ്ങള്‍ക്കും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന 20 ആണ്‍കുട്ടികള്‍ക്കും 20 പെണ്‍കുട്ടികള്‍ക്കുമാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ 0497 2700881, 8921264166, 7356238897 എന്നീ നമ്പറുകളില്‍ ലഭിക്കും. അപേക്ഷ ഫോറം ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ ഓഫീസിലും dyc.kannur@gmail.com ലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23.
 

ക്വട്ടേഷന്‍ ക്ഷണിച്ചു
    കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സെന്‍ട്രല്‍ ലൈബ്രറിയിലേക്ക് ബുക്ക് ട്രോളി വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു  ഫെബ്രുവരി 19 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
    സിവില്‍ എഞ്ചിനീയറിങ് വകുപ്പിലെ മെറ്റീരിയല്‍സ് ലാബിലേക്ക് ഡിജിറ്റല്‍ ഓവന്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു  ഫെബ്രുവരി 20 ന് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 
    ലൈബ്രറിയിലേക്ക് ആവശ്യമായ വാക്വം ക്ലീനര്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും   ക്വട്ടേഷന്‍ ക്ഷണിച്ചു  ഫെബ്രുവരി 20 ന് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

 

ഗദ്ദിക മാധ്യമ അവാര്‍ഡ്:
15 വരെ അപേക്ഷിക്കാം

    കണ്ണൂരില്‍ നടന്ന ഗദ്ദിക-നാടന്‍ കലാമേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. മികച്ച റിപ്പോര്‍ട്ടിനും സമഗ്ര കവറേജിനുമാണ് അവാര്‍ഡ് നല്‍കുക. അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേക വിഭാഗമായാണ് അവാര്‍ഡിന് പരിഗണിക്കുക. സമഗ്ര കവറേജിന് സ്ഥാപനങ്ങള്‍ക്കും മികച്ച റിപ്പോര്‍ട്ടിന് വ്യക്തികള്‍ക്കുമാണ് പുരസ്‌ക്കാരം. എന്‍ട്രികളുടെ മൂന്ന് കോപ്പി വീതം സാക്ഷ്യപത്രം സഹിതം 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ദൃശ്യ മാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സിഡിയായി വേണം സമര്‍പ്പിക്കാന്‍.
 

 

വാഹനലേലം
    കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ എക്‌സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ കാര്‍,   ഓട്ടോറിക്ഷ, ബൈക്ക്,  സ്‌കൂട്ടര്‍ എന്നീ വാഹനങ്ങള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍   പൊടിക്കുണ്ട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഫെബ്രുവരി 28 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.   ഫോണ്‍: 0497 2706698.
 

ഫലം പ്രസിദ്ധീകരിച്ചു
    ഐ എച്ച് ആര്‍ ഡി ഡിസംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളിലും  www.ihrd.ac.in ലും ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷക ഫെബ്രുവരി 26 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാവുന്നതാണ്. 2020 ജൂണിലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 16 ന് മുമ്പായും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കേണ്ടതാണ്. 
 

 

date