Skip to main content

മൃഗസംരക്ഷണ പരിശീലനം

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ വാഗമണ്‍ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു. മുയല്‍ വളര്‍ത്തല്‍, താറാവ് കൃഷി, പോത്തുകുട്ടി പരിപാലനം, കാട വളര്‍ത്തല്‍ എന്നിവയില്‍ യഥാക്രമം ഫെബ്രുവരി 11, 12, 13, 14 തീയതികളില്‍  പരിശീലനം നല്‍കും.   കറവപ്പശു പരിപാലനം 18, 19 തീയതികളിലും , മുട്ടക്കോഴി വളര്‍ത്തലില്‍  25, 26 തീയതികളിലും , ഇറച്ചിക്കോഴി വളര്‍ത്തലില്‍ 27, 28 തീയതികളിലും പരിശീലനം നല്‍കും.  പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാക്ഷ്യപത്രവും കൈപ്പുസ്തകങ്ങളും നല്‍കും. വെറ്റിനറി സര്‍വ്വകലാശാലയിലെയും മൃഗസംരക്ഷണ വകുപ്പിലെയും  വിദഗ്ധര്‍ നയിക്കുന്ന സൗജന്യ പരിശീലനങ്ങള്‍ക്ക് ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്ക് വീതമായിരിക്കും ഓരോ വിഷയങ്ങള്‍ക്കും അവസരമുണ്ടാകുക. രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍ 9446131618, 9744276759.
 

date