Skip to main content

പ്രവേശന പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്ല്‌സ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2020ലെ നീറ്റ്, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസ് നടത്തുന്നു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന +1 പരീക്ഷയിലും, +2 ഇതുവരെയുള്ള പരീക്ഷകളിലും വിജയം  കൈവരിച്ച വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളില്‍ നിന്നും പ്രവേശനപരിശീലനത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
 അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 150 പേരെ തിരഞ്ഞെടുത്ത് 2020ലെ നീറ്റ്, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി താമസ ഭക്ഷണസൗകര്യത്തോടെ സംസ്ഥാനത്തെ പരിശീലന സ്ഥാപനങ്ങളില്‍ ഒരു മാസത്തെ പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി നടത്തും.  താല്‍പ്പര്യമുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള സമ്മതപത്രം ഇവ വെളളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, +1 പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും, +2 അര്‍ദ്ധ വാര്‍ഷികപരീക്ഷയുടെ മാര്‍ക്ക് ഷീറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പൂമാല/ഇടുക്കി/കട്ടപ്പന/പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ തൊടുപുഴ ഐ.റ്റി.ഡി.പി. ഓഫീസിലോ ഫെബ്രുവരി 15ന് മുന്‍പായി സമര്‍പ്പിക്കണം.  തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനായുള്ള മുഴുവന്‍ ചെലവും, താമസ ഭക്ഷണസൗകര്യം,  എന്നീ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.  വിവരങ്ങള്‍ക്ക് ഫോണ്‍  04862 - 222399.
 

date