Skip to main content

ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സര്‍വ്വെ

മഹാത്മാഗാന്ധി ദേശീയ , ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇളംദേശം ബ്ലോക്കിലെ  പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളായ വണ്ണപ്പുറം, വെള്ളിയാമറ്റം എന്നീ പഞ്ചായത്തുകളില്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ കണ്ടെത്തുന്നതിനായി സര്‍വ്വേ നടത്തുന്നു. ഇതിന്റെ ഭാഗമായി വിവിര വിവരശേഖരണം നടത്തുന്നതിലേക്കായി ഓരോ പ്രദേശത്തിന്റെയും പൂര്‍ണ്ണമായ വിവരങ്ങള്‍ ആന്‍ഡ്രോയിഡ് ആപ് മുഖേന ശേഖരിച്ച് രേഖപ്പെടുത്തുന്നു. ഇതിനായി നിയോഗിച്ചിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് ഓരോ ഭൂമിയിലും ഏതെല്ലാം തരത്തിലുള്ള പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം അടുത്ത 5 വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുവാന്‍ സാധിക്കും എന്ന്   ആന്‍ഡ്രോയിഡ് ആപിലേക്ക് രേഖപ്പെടുത്തും.
 

date