Skip to main content

ജി.വി.രാജാ സ്പോര്‍ട്സ് സ്‌കൂള്‍ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം ജി.വി.രാജാ സ്പോര്‍ട്സ് സ്‌കൂളിലും, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6,7,8,9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി എന്നീ ക്ലാസ്സുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍, വോളീബോള്‍, തായ്ക്വാന്‍ഡോ, റസ്ളിംഗ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ എന്നീ കായികയിനങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാതലത്തില്‍ സെലക്ഷന്‍ ട്രയല്‍ സംഘടിപ്പിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ ജനനതീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ, സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍  ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോയുമായി ഫെബ്രുവരി 11 രാവിലെ 7 ന് കാല്‍വരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന്       tthp://gvrspotsrschool.org/talenhtunt      എ ന്ന   ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇ-മെയിലില്‍ ലഭിക്കുന്ന വിവരങ്ങളുടെ കോപ്പി ഹാജരാക്കണം.
 

date