Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ഇടുക്കി ഐ.റ്റി.ഡി.പി.യുടെ കീഴിലുള്ള വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയത്ത് പ്രവര്‍ത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 20 വൈകിട്ട് നാല് മണിക്കുള്ളില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍ 04862 222399.

date