Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനപക്ഷാചരണം ജില്ലാതല സമാപനം ഇന്ന് (12)

സ്പര്‍ശ് കുഷ്ഠരോഗ നിര്‍മാര്‍ജ്ജനപക്ഷാചരണം ജില്ലാതല സമാപനം ഇന്ന് (12) നെടുങ്കണ്ടത്ത്  നടത്തും. പടിഞ്ഞാറെക്കവല ബസ്സ്റ്റാന്‍ഡില്‍ നിന്നും 10.30 ക്ക് നെടുങ്കണ്ടം സി.ഐ ജയകുമാര്‍ സി റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ജ്ഞാനസുന്ദരന്റെ അധ്യക്ഷതയില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റെജി പനച്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ എന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. എന്‍എല്‍ഇപി നോഡല്‍ ഓഫീസര്‍ വിഷയാവതരണം നടത്തും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂബി അജി പ്രതിജ്ഞ ചൊല്ലി കൊടുക്കും.
ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ബിജു ഫിലിപ്പ്, ഡിഎസ്ഒ പി.കെ സുഷമ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

date