Skip to main content

പമ്പ് സെറ്റുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റാന്‍ അവസരം

  നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും കാര്‍ഷിക കണക്ഷന്‍ ഉള്ളതുമായ പമ്പ് സെറ്റുകള്‍ സൗരോര്‍ജത്തിലേക്കു മാറ്റുന്നതിന് അവസരം. 1 എച്ച് പി പമ്പിന് ഒരു കിലോവാട്ട് എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സൗരോര്‍ജ യൂണിറ്റ് സ്ഥാപിക്കാം. ഒരു കിലോവാട്ടിന് 54000 രൂപ ചെലവുവരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സൗരോര്‍ജത്തിലേക്ക് മാറ്റാം.
  ഒരു കിലോവാട്ടിന് 100 ചതുരശ്രയടി എന്ന കണക്കിന് നിഴല്‍രഹിത സ്ഥലമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു കിലോവാട്ട് സൗരപാനലില്‍ നിന്ന് സൂര്യപ്രകാശ തോത് അനുസരിച്ച് 3-5 യൂണിറ്റ് ലഭിക്കും. അധികം വരുന്ന വൈദ്യുതി കെ എസ് ഇബി ഗ്രിഡിലേക്ക് നല്‍കാം. അതിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം ലഭിക്കും.
  താത്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി (ഒരു എച്ച്പി മുതല്‍ പത്ത് എച്ച്പി വരെ) എന്നിവ നല്‍കുമ്പോള്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9188119406

date