Skip to main content

മരങ്ങള്‍ ലേലം ചെയ്യും

ഇടുക്കി കളക്ട്രേറ്റ് കോമ്പൗണ്ടില്‍ ഇലക്ഷന്‍ വിഭാഗത്തോട് ചേര്‍ന്ന കണ്ടെത്തിയ സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. മരങ്ങള്‍ നേരിട്ട് പരിശോധിച്ച് വില നിശ്ചയിക്കാം. ക്വട്ടേഷന്‍ മുദ്ര വച്ച കവറില്‍ ജില്ലാ കളക്ടര്‍, ഇടുക്കി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28 രാവിലെ 10 മണി വരെ. അന്നേ ദിവസം 11 ന് ക്വട്ടേഷന്‍ ഇടുക്കി തഹസീല്‍ദാര്‍ തുറക്കും. ക്വട്ടേഷന്‍ നടപടികളില്‍ മാറ്റം വരുത്തുന്നതിനും റദ്ദ് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ക്ക് പൂര്‍ണ്ണ അധികാരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232242

date