അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പീരുമേട് ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ തമിഴ് മീഡിയം സ്കൂളില്‍ 2020-21 അധ്യയനവര്‍ഷം 5 ാം ക്ലാസ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി മറ്റിതര സമുദായത്തില്‍ പെട്ടവര്‍ക്കാണ് അവസരം. 40 സീറ്റില്‍ 10% സംവരണം മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കാണ്. അപേക്ഷകര്‍ തമിഴ് മീഡിയം സ്കൂളില്‍ പഠിക്കുന്നവരും വാര്‍ഷിക വരുമാനം 1,00000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്സും ജനനതിയതിയും തെളിയിക്കുന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്റര് നല്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. എംആര്‍എസ് പീരുമേട് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അവസാന തിയതി ഫെബ്രുവരി 29. അപേക്ഷ ഗവ. എംആര്‍എസ് പീരുമേട്, കുട്ടിക്കാനം പി.ഒ 685531 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 233642, 495833080
- Log in to post comments