സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്.ഡി 2019 ഡിസംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാവുന്നതാണ്. കൂടാതെ ഐ.എച്ച്.ആര്.ഡിയുടെ വെബ്സൈറ്റിലും www.ihrd.ac.in പരീക്ഷാഫലം ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 26 വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ഫെബ്രുവരി 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 2020-ലെ 2018 സ്കിം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 16ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2322985, 2322501
- Log in to post comments