അധ്യാപക തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2020-21 വര്‍ഷത്തിലേക്ക് വിവിധ അധ്യാപക തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ പി.എസ്.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, ഇക്കോണമിക്സ്, എച്ച്.എസ്.എസ്.ടി കൊമേഴ്സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍,മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, എന്നിവയില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍രേഖകളും ഹാജരാക്കണം. വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ അടിമാലി ട്രൈബല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തിയതി മാര്‍ച്ച് 15. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. കൂടുല്‍ വിവരങ്ങള്‍ക്ക് 04864 224299.
- Log in to post comments