Skip to main content

അപേക്ഷ ക്ഷണിച്ചു

പോക്സോ ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടേയും, ബലാൽസംഗ കേസുകളുടേയും വിചാരണയും തീർപ്പും വേഗത്തിലാക്കുന്നതിന് തൃശ്ശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട എന്നീ മൂന്ന് പോക്സോ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികളിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്, എൽ.ഡി. ടൈപ്പിസ്റ്റ് (1), ഓഫീസ് അറ്റന്റന്റ് / പ്യൂൺ (2) എന്നീ ഒഴിവുകളിലേക്ക് നീതിന്യായ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത 62 വയസ്സ് പൂർത്തിയാകാത്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അപേക്ഷ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ തപാലിലോ മാർച്ച് ഏഴിന് മുൻപ് തൃശ്ശൂർ ജില്ലാ കോടതിയിൽ ലഭിക്കുന്ന രീതിയിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0487 2360248.

date