Skip to main content

അങ്കണവാടികൾ ഔഷധസസ്യോദ്യാനമാകുന്നു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടികളിൽ ഔഷധസസ്യോദ്യാന അങ്കണ തൈത്തോട്ടം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ 77 അങ്കണവാടികളിലാണ് ഔഷധസസ്യോദ്യാന അങ്കണ തൈത്തോട്ടങ്ങൾ നിർമ്മിക്കുന്നത്.
നാഷ്ണൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സ വകുപ്പിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ് ഗ്രാമം എന്നിവ വിപുലീകരിക്കുന്നതിനും ഓരോ അങ്കണവാടികളിലും ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളും ഉപയോഗവും സംബന്ധിച്ചും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
 

date