Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ 24 കോടിയുടെ വികസന പദ്ധതികൾ

കൊടുങ്ങല്ലൂർ നഗരസഭയിൽ 24 കോടിയുടെ വികസന പദ്ധതികൾ തയ്യാറാകുന്നു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ 24,33,24000 രൂപയാണ് അടങ്കലായി വകയിരുത്തിയിരിക്കുന്നത്. ഉത്പാദന-സേവന-പശ്ചാത്തല മേഖലയ്ക്കാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. തനത് ഫണ്ടു കൂടി ചേർത്ത് ഉൽപ്പാദന മേഖലയ്ക്ക് 57,41,200 രൂപയും സേവന മേഖലയ്ക്ക് 10,95,5000 രൂപയും പശ്ചാത്തല മേഖലയ്ക്ക് 15,95,48000 രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. പാലിയേറ്റീവ് കെയർ, വയോജന ക്ഷേമത്തിൽ 35 ലക്ഷവും ഭിന്നശേഷിക്കാർക്ക് സ്‌കോളർഷിപ്പിന് 33 ലക്ഷവും കാർഷിക മേഖലയിൽ 31,50,000, വനിതാ വികസനത്തിന് 12 ലക്ഷം, പട്ടികജാതി വികസനത്തിന് 1,53,000,00 വിദ്യാഭ്യാസത്തിന് 1,05,55,000, പാർപ്പിടത്തിന് 3,08,40,519 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. വീടുകളിലേക്ക് ബയോ ഡൈജസറ്റർപോട്ട്സ് വാങ്ങുന്നതിന് 48 ലക്ഷം, ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ബയോഗ്യാസ് പ്ളാന്റ് വെയ്ക്കുവാൻ 2,35,000 എയറോബിക് പ്ളാന്റ് സ്ഥാപിക്കുവാൻ 84000, അജൈവ മാലിന്യ സംസ്‌ക്കരണത്തിന് 10 ലക്ഷവുമാണ് വകയിരുത്തിയിട്ടുള്ളത്. കൊടുങ്ങല്ലൂർ നഗരസഭയുടെ അടുത്ത വർഷത്തെ പദ്ധതി രേഖ രൂപീകരിക്കുന്നതിനുള്ള വികസന സെമിനാർ നഗരസഭ ടൗൺ ഹാളിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എം ബേബി ആമുഖ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എസ് കൈസാബ് വികസന രേഖ അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

date