Skip to main content

അരുമയായ് ആട്ടിൻകുഞ്ഞ്' പെരിഞ്ഞനം ഗവ.യു.പി സ്‌കൂൾ പദ്ധതി മൂന്നാം വർഷത്തിലേക്ക്

പെരിഞ്ഞനം ഗവ യു.പി സ്‌കൂളിൽ നടപ്പാക്കുന്ന'അരുമയായ് ആട്ടിൻ കുഞ്ഞ്'പദ്ധതി മൂന്ന് വർഷം പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു. സ്‌കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ആടുകളെ കൈമാറി. മൂന്നു വർഷം മുമ്പ് സ്‌കൂളിലെ അഞ്ച് കുട്ടികൾക്ക് ഓരോ ആട്ടിൻ കുഞ്ഞിനെ നൽകിയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. 2019ൽ അവയുടെ കുഞ്ഞുങ്ങളെ മെഹ്നാസ്, അരുൺ ക്രിസ്റ്റോ, ജന്നത്ത്, ശ്രയേഷ് എന്നീ കുട്ടികൾക്ക് നൽകി. അവരുടെ കുഞ്ഞുങ്ങളെയാണ് ഇത്തവണ ഷഹനാസ്, ആഗ്നേയ, തനയ് കൃഷ്ണ, ദേവനന്ദ എന്നീ കുട്ടികൾക്ക് സമ്മാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം സായിദ മുത്തുക്കോയ തങ്ങൾ, ഹെഡ്മിസ്ട്രസ് ഇ.ആർ.ഷീല, അധ്യാപകർ, പി.ടി.എ കമ്മറ്റി അംങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date