Skip to main content

മത്സ്യത്തൊഴിലാളി മണ്ണെണ്ണ പെർമിറ്റ് പരിശോധന മാർച്ച് 15 ന്

മത്സ്യത്തൊഴിലാളികൾക്ക് ഈ സാമ്പത്തിക വർഷം മണ്ണെണ്ണ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന മാർച്ച് 15ന് നടത്തുമെന്ന് കളക്ടർ എസ് ഷാനവാസ് അറിയിച്ചു. മാർച്ച് 15ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെ സംസ്ഥാനത്തൊട്ടാകെയുള്ള നിശ്ചിത കേന്ദ്രങ്ങളിൽ വെച്ചാണ് പരിശോധന നടത്തുന്നത്. മൂന്ന് വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകൾ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റ് വിതരണം ചെയ്യുന്നത്.
ജില്ലയിൽ പത്ത് സെന്ററുകളിലാണ് പരിശോധന നടത്തുന്നത്. സംയുക്ത പരിശോധനയിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് മാർച്ച് ആറിന് മുൻപായി പരിശീലനം നൽകണം.
മാർച്ച് ഒന്ന്, രണ്ട് തിയ്യതികളിൽ മത്സ്യ ബന്ധന തൊഴിലാളി യൂണിയൻ നേതാക്കളുടെ യോഗം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്നും കളക്ടർ എസ് ഷാനവാസ് പറഞ്ഞു.
ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടർ സുഗതകുമാരി,മത്സ്യഫെഡ് മനേജർ ഗീത, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സുപ്രണ്ട് പി.വി ലത, തൃശൂർ റൂറൽ എസ്ഐ പി .വി ഷാജു, അഴിക്കോട കോസ്റ്റൽ എസ്.ഐ. സി.ജെ പോൾസൻ എന്നിവർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
 

date