Skip to main content

അറിയിപ്പുകള്‍

അറിയിപ്പുകള്‍

ഡ്രൈവര്‍ നിയമനം; അഭിമുഖം 28-ന്
കൊച്ചി: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് പത്താം ക്ലാസ്സ് യോഗ്യതയുള്ളവരെ ഡ്രൈവര്‍ തസ്തികയിലേയ്ക്ക് തെരെഞ്ഞെടുക്കുന്നു. ശമ്പളത്തിന് പുറമെ സൗജന്യ താമസവും ഭക്ഷണവും നല്‍കുന്നു. താത്്പര്യമുള്ളവര്‍ ബയോഡേറ്റയും ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്് എന്നിവയുമായി ഫെബ്രുവരി 28-ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842422452, 0484 2427494.

ടെലിഫോണ്‍ ഓപ്പറേറ്റര്‍; കരാര്‍ നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. യോഗ്യത പ്ലസ് ടു, ടെലിഫോണ്‍ ഓപ്പറേറ്റര്‍ കോഴ്‌സ് ( ടെലക്‌സ്, ടെലിപ്രിന്റര്‍, ഇപിബിഎക്‌സ്) എറണാകുളം സിറ്റി പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയുമായി ഫെബ്രുവരി 28-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍
പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ  സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍  പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക്  നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബിടെക് (ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്)/ ഡിപ്ലോമ ( ഇലക്ട്രിക്കല്‍) 60 ശതമാനം മാര്‍ക്കോടെ പാസ്സായവരായിരിക്കണം.
താല്പര്യമുള്ളവര്‍  മാര്‍ച്ച് നാലിനു രാവിലെ 11-ന് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പികളുമായി നേരിട്ട്  കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍ 04842985252 .                                                                                                     കുഫോസില്‍ മത്സ്യസംസ്‌കരണ പരിശീലനം

കൊച്ചി - കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) മത്സ്യസംസ്‌കരണ വിഭാഗം ഉയര്‍ന്ന ഗുണനിലവാരത്തില്‍ മത്സ്യം നന്നാക്കുന്നതിലും സംസ്‌കരിക്കുന്നതിലും ഏകദിന പരിശീലന പരിപാടി നടത്തുന്നു. വെള്ളിയാഴ്ച (ഫെബ്രുവരി 28) രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെയാണ് പരിശീലനം. വീട്ടമ്മമാര്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. ഫീസ് 500 രൂപ. മുന്‍കൂട്ടി ഫോണിലൂടെ രജിസ്റ്റര്‍ ചെയ്യാം-9746589993 / 9746334619

date