Skip to main content

കൊറോണ-ഇന്ന് പുതിയതായി ഒരാളെക്കൂടി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

കൊറോണ വൈറസ് കൺട്രോൾ റൂം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),എറണാകുളം
ബുള്ളറ്റിൻ - 25 / 2 / 2020
  
ഇന്ന് പുതിയതായി ഒരാളെക്കൂടി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

കൊറോണ നിരീക്ഷണ പട്ടികയിൽ ഇന്ന് ഒരാളെ പുതുതായി ഉൾപ്പെടുത്തി. ഇന്നും പട്ടികയിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ല. ഇപ്പോൾ 10  പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻവാർഡിൽ നിരീക്ഷണത്തിൽ ആരും തന്നെയില്ല.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ നടന്ന് വരുന്നു. വേങ്ങൂരിൽ ആരോഗ്യ പ്രവർത്തകർക്കും, അങ്കണവാടി പ്രവർത്തകർക്കും, കുടുബശ്രീ പ്രവർത്തകർക്കും കുമ്പളങ്ങിയിലും, പൊതുജനങ്ങൾക്കായി മലയിടം തുരുത്തിലും  പ്രത്യേകം ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 
 
ഇന്ന്  (25 /2 / 2020) 3 കോളുകൾ ആണ് കൊറോണ കൺട്രോൾ  റൂമിലെത്തിയത്. തായ്ലാൻറിലേക്ക് യാത്ര പോകാമോ എന്ന് ചോദിച്ചും, നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനെക്കുറിച്ച് അറിയാനുമായിരുന്നു പ്രധാനമായും വിളികളെത്തിയത്. കൺട്രോൾ റൂമിൻ്റെ സേവനങ്ങൾ 0484 2368802 എന്ന നമ്പറിൽ ലഭ്യമാണ്.

 25/ 2/2020 ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
എറണാകുളം

date