Skip to main content

വ്യാവസായിക രംഗത്തെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ജില്ലയില്‍ നിയമപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.  ജില്ലാ വ്യവസായ വികസന സമിതി, ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗങ്ങള്‍ ചേര്‍ന്നു

 

വ്യാവസായിക മേഖലയുടെ ശാക്തീകരണത്തിനു നിയമപരമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വ്യവസായ വികസന സമിതിയുടെയും ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെയും സംയുക്ത യോഗത്തില്‍ ധാരണയായി. 2018ലെ കേരള ഇന്‍വസ്റ്റ്മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ടും 2019ലെ കേരള എം.എസ്.എം.ഇ. ഫെസിലിറ്റേഷന്‍ ആക്ടും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. സംരംഭകര്‍ക്കു വേണ്‍ ലൈസന്‍സുകള്‍ വേഗത്തില്‍ ലഭ്യമാക്കുകയും പരാതികള്‍ സമയബന്ധിതമായി പരിഹരിച്ചു വ്യാവസായിക പുരോഗതി ഉറപ്പാക്കുകയുമാണ് പുതിയ നിയമങ്ങള്‍ കൊണ്‍് ലക്ഷ്യമിടുന്നത്.
ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിനു മുന്നില്‍ വന്ന രണ്‍ു പരാതികള്‍ക്കു യോഗം തീര്‍പ്പു കല്‍പ്പിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ ആലിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന പാറല്‍ ക്ഷീരോത്പാദക സംഘത്തിന്റെ പ്ലാന്റില്‍ മലിനജല സംസ്‌കരണ പ്ലാന്റ് ഈ മാസം 15നകം സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മലിനജലം പുറത്തേക്കൊഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്ലാന്റ് സ്ഥാപിച്ച ശേഷം പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് നല്‍കണം.വളാഞ്ചേരിയിലെ മാസ്‌കോട്ട് ഫെര്‍ട്ടൈല്‍ മാക്സിന്റെ പേരിലെ സാങ്കേതിക പ്രശ്നങ്ങളും യോഗത്തില്‍ പരിഹരിച്ചു.
ജില്ലാതല വ്യാവസായിക വികസന സമിതി യോഗത്തില്‍ ഏഴു പരാതികളാണ് പരിഗണനക്കു വന്നത്. മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ വുഡ് ഇന്‍ഡസ്ട്രീസിനു പ്രവര്‍ത്തനാനുമതി നല്‍കുന്നതില്‍ ഗ്രാമപഞ്ചായത്തു മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നമുറക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനമായി. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിന്റെ ദേവതിയാലിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അനുഗ്രഹ മെറ്റല്‍സ്, ശാരദ മെറ്റല്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കുന്നതു സംബന്ധിച്ചുള്ള പരാതിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വിശദമായ റിപ്പോര്‍ട്ട് യോഗം ആവശ്യപ്പെട്ടു. പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഗ്രീന്‍ എര്‍ത്ത് റീ സൈക്ലേഴ്സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചു പരാതികളുയര്‍ന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം മാനദണ്ഡപ്രകാരമാണെന്നു ഉറപ്പുവരുത്താന്‍ സ്ഥാപന ഉടമക്കു നിര്‍ദേശം നല്‍കി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു വീണ്‍ും പരാതികളുണ്‍െങ്കില്‍ പൊലീസിനെ സമീപിക്കണം.
തൃപ്പനച്ചിയിലെ നാസ്‌കോ ബ്രിക്സ് എന്ന സ്ഥാപനത്തിനു സ്വന്തം സ്ഥലത്തുനിന്നും മണ്ണെടുക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചു പരിഹരിക്കാന്‍ ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനു വ്യവസായ വികസന സമിതി നിര്‍ദ്ദേശം നല്‍കി. തിരൂരിലെ നാഷനല്‍ ഗ്ലാസ് വര്‍ക്സ് എന്ന സ്ഥാപനത്തിന്റെ വൈദ്യുതി താരിഫ് സംബന്ധിച്ച അവ്യക്തത പരിഹരിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട് ഉപദേശം തേടിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ 2018ലെ കേരള ഇന്‍വസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ടും 2019ലെ കേരള എം.എസ്.എം.ഇ. ഫെസിലിറ്റേഷന്‍ ആക്ടും വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ് തുടങ്ങിയവരും മറ്റ് ജില്ലാതല ഓഫീസര്‍മാരും പങ്കെടുത്തു.
 

date