Skip to main content

തുണി സഞ്ചി നിര്‍മാണത്തില്‍ പരിശീലനം

മഞ്ചേരി പയ്യനാട് ഫംങ്ഷനല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുളള കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റ്‌റില്‍ തുണി സഞ്ചികളുടെ നിര്‍മാണത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. മാര്‍ച്ച് ഒന്‍പത് മുതല്‍ 31 വരെയാണ് പരിശീലനം.  10 ബാച്ചുകളായി 600 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ് ഭാഗമായി പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങളുടെ എക്‌സിബിഷനും സംഘടിപ്പിക്കും. സ്വയം തൊഴില്‍ കണ്‍െത്താന്‍ ആഗ്രഹമുളള വനിതകള്‍, കുടുംബശ്രീ യൂനിറ്റുകള്‍, മറ്റു വനിതാ കൂട്ടായ്മകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ ജന്‍ശിക്ഷക് സാസ്ഥന്‍ (ജെ.എസ്.എസ്) പദ്ധതി പ്രകാരം തയ്യല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 40 ശതമാനം സീറ്റില്‍ മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഡയറക്ടര്‍ കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ പയ്യനാട് പി.ഒ, മഞ്ചേരി-676122 എന്ന വിലാസത്തില്‍  മാര്‍ച്ച് ഏഴിനകം നല്‍കണം. പരിശീലനം പൂര്‍ണമായും സൗജന്യമാണ്. ഫോണ്‍ : 0483-2768507, 9048226329.
 

date