Skip to main content

മൊബൈല്‍ കാര്‍ വാഷിങ് രംഗത്ത് പുതിയ ചുവടുവെപ്പുമായി കുടുംബശ്രീ പൊ•ുണ്‍ം പഞ്ചായത്തിലെ അഞ്ച് സംരഭകര്‍ മാതൃകയാവുന്നു

 

സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു.   പൊ•ും ഗ്രാമപഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ 'പൊ•ുണ്‍ം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ' എന്ന പേരില്‍ ചുവട് വച്ചത്.
ഇതിന്റെ ഉദ്ഘാടനം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തന്റെ കാര്‍ കഴുകിക്കൊണ്‍് നിര്‍വഹിച്ചു. ജല സംരക്ഷണം ലക്ഷ്യമിട്ട് സ്റ്റീം  വാഷിങ്, സ്റ്റെറിലൈസേഷന്‍, കാര്‍ പോളിഷിങ് എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആധുനചശ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സേവനം നല്‍കുന്നത്. 
10,50,000 ചെലവ് വരുന്ന സംരംഭത്തിന്റെ 9,50,000 രൂപ വായ്പയായും 1,00,000 രൂപ സംരഭകരില്‍ നിന്നുമാണ് സ്വരൂപിച്ചത്. മൂന്ന് സ്ത്രീകളും രണ്‍് പുരുഷന്‍മാരുമടങ്ങിയ യുവശ്രീ ടീമാണ് സംരംഭം നയിക്കുക. പാക്‌സലര്‍ എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണ് സംരംഭം നടത്തുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ ലഭ്യമാകും. സ്റ്റീം കാര്‍ വാഷ്, ഇന്റീരിയല്‍ ക്ലീനിങ്, കാര്‍ പോളിഷ്, വാല്യൂ അഡീഷന്‍ തുടങ്ങിയ നാല് സ്പായാണ് സംരംഭത്തിലൂടെ ലഭ്യമാകുക. സ്റ്റീം സ്‌പ്രേ ടെക്‌നോളജിയായതിനാല്‍ എത്ര വലിയ വാഹനം ആയാലും നാല് ലിറ്റര്‍ വെള്ളം കൊണ്‍് കഴുകാം എന്നതാണ് ഈ സംരഭത്തിന്റെ ആകര്‍ഷണീയത. സേവനം ആവശ്യമുള്ളവര്‍ 974444042, 9645133330 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. 
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍  പൊ•ുണ്‍ം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈര്‍ ഇളടേയത്ത്, ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, പാകസ്‌ലര്‍ ഡയറക്ടര്‍ രാജേഷ് ശിവന്‍, മാനേജിങ് ഡയറക്ടര്‍ കെ. അനൂപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date