Skip to main content

കോവിഡ്  19; ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 48 പേര്‍

അറബ് രാജ്യങ്ങളില്‍ കോവിഡ്  19 വൈറസ്ബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. രോഗം റിപ്പോര്‍ട്ടു ചെയ്ത സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ 28 ദിവസവും രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസവും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം. രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു വിദഗ്ധ ചികിത്സതേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു.
ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് നാല്) 14 പേര്‍ക്കു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ 48 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ ആറുപേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 42 പേര്‍ വീടുകളിലുമാണ്. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 56 സാമ്പിളുകളില്‍ രണ്‍ു ഘട്ട വിദഗ്ധ പരിശോധനക്കു ശേഷം 51 പേരുടെ ഫലങ്ങള്‍ ലഭിച്ചു. ഇവര്‍ക്കാര്‍ക്കും വൈറസ് ബാധയില്ല. അറബ് രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന കരിപ്പൂര്‍ വിമാനത്താവളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മുഹമ്മദ് ഇസ്മയില്‍, മാസ് മീഡിയ ഓഫീസര്‍ പി.രാജു, എപ്പിഡമോളജിസ്റ്റ് കിരണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു സ്‌ക്രീനിങ് ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. കൊണ്‍ോട്ടി താലൂക്ക് ഗവ. ആശുപത്രിയിലും മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്‍്.
ജില്ലയില്‍ തുടരുന്ന മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീനയുടെ നേതൃത്വത്തില്‍ വിലയിരുത്തി. വിദേശയാത്ര കഴിഞ്ഞു വരുന്നവര്‍ ആരോഗ്യ വകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കോവിഡ്  19 പ്രതിരോധ മുഖ്യ സമിതി ആവശ്യപ്പെട്ടു.

date