Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പയ്യന്നൂര്‍ താലൂക്ക് തിരുമേനി അംശം നരമ്പൂ ദേശത്ത് റി സ നമ്പര്‍ 94/29 ല്‍ 0.0400 ഹെക്ടര്‍ ഭൂമി തിരുമേനി വില്ലേജ് ഓഫീസില്‍ മാര്‍ച്ച് 20 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തിരുമേനി വില്ലേജ് ഓഫീസിലും പയ്യന്നൂര്‍ താലൂക്ക് ഓഫീസിലെ ഇ സെക്ഷനിലും ലഭിക്കും.
പയ്യന്നൂര്‍ താലൂക്ക് തിരുമേനി വില്ലേജ് പുളിങ്ങോം ദേശത്ത് റി സ നമ്പര്‍ 130/ ല്‍ 0.1214 ഹെക്ടര്‍ ഭൂമി തിരുമേനി വില്ലേജ് ഓഫീസില്‍ മാര്‍ച്ച് 20 ന് രാവിലെ 11.30 ന് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തിരുമേനി വില്ലേജ് ഓഫീസിലും പയ്യന്നൂര്‍ താലൂക്ക് ഓഫീസിലെ ഇ സെക്ഷനിലും ലഭിക്കും.

വിചാരണ മാറ്റി
മാര്‍ച്ച് ആറിന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകളുടെ വിചാരണ മാര്‍ച്ച് 20 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (ഡി എം ആന്റ് എല്‍ ടി) അറിയിച്ചു.

രേഖകള്‍ ഹാജരാക്കണം
2019 നവംബര്‍ 20 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 1427/2019/തൊഴില്‍ പ്രകാരം റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 31 വരെയുള്ള കാലയളവില്‍ അപേക്ഷ സമര്‍പ്പിച്ച് 2020 ഫെബ്രുവരി 29 നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകുന്നതിന് നിര്‍ദേശം ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ ഹാജരാകാത്തവര്‍ മാര്‍ച്ച് 13 നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.  അല്ലാത്തപക്ഷം അപേക്ഷകള്‍ മറ്റൊരറിയിപ്പും കൂടാതെ അസാധുവാകുന്നതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് കേബിള്‍ ടി വി കണക്ഷന്‍ ലഭിക്കുന്നതിന് സെറ്റ് ടോപ്പ് ബോക്‌സ് സ്ഥാപിക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  മാര്‍ച്ച് 11 വരെ ടെണ്ടര്‍ സ്വികരിക്കും.  കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2705149.

ഭരണാനുമതി ലഭിച്ചു
എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തലശ്ശേരി നഗരസഭയിലെ രണ്ടാം ഗേറ്റ് ടെലി ഹോസ്പിറ്റലിന് മുന്‍വശമുള്ള റോഡ് ടാറിംഗ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ നാല് ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.

ലേലം ചെയ്യും
എന്‍ സി ഡി സി ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് പടിയൂര്‍ വില്ലേജ് പെരുമണ്ണ് ദേശം ബ്ലോക്ക് 207 ല്‍ സര്‍വെ നമ്പര്‍ 369 ല്‍ പെട്ട രണ്ട് ഹെക്ടര്‍  ഭൂമി അടക്കമുള്ള സ്വത്തുക്കള്‍ മാര്‍ച്ച് 13 ന് രാവിലെ 11 മണിക്ക് സ്ഥലത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ പടിയൂര്‍ വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0490 2494910.

 

date