Skip to main content

ജല അതോറിറ്റി അദാലത്ത് മാര്‍ച്ച് ഏഴിന്

 

സംസ്ഥാന ജല അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുള്ള വെള്ളക്കര ബില്ലുകളെ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിനായി റവന്യൂ അദാലത്ത് സംഘടിപ്പിക്കും. മാര്‍ച്ച് ഏഴിന് രാവിലെ 9.30 ന്  പാലക്കാട് കല്‍മണ്ഡപം ജലഭവന്‍ അങ്കണത്തില്‍ നടക്കുന്ന അദാലത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പങ്കെടുക്കുമെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു.

date