Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാം

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തിലധികം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുതുക്കാന്‍ അവസരം. പിഴ സഹിതം കാലപരിധി ഇല്ലാതെ അംശാദായ കുടിശ്ശിക 2021 ഫെബ്രുവരി 28 വരെ സ്വീകരിക്കും. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ കുടിശ്ശിക അടയ്‌ക്കേണ്ടതില്ല. 2020 ജനുവരി മുതല്‍ 20 രൂപ നിരക്കിലാണ് അംശാദായം അടക്കേണ്ടത്. കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുന സ്ഥാപിക്കുന്നതിനും ഇനി അവസരം ഉണ്ടായിരിക്കില്ലെന്ന് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date