Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് ഏഴിന്

 

പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ മാര്‍ച്ച് ഏഴിന് രാവിലെ 9.30 നും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരം വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ അന്നേദിവസം 1.30 നും  അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. ഫോണ്‍ 04924 254382.

date