Skip to main content

കെ.പി.എസ്.സി വകുപ്പ് തല പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വകുപ്പ് തല പരീക്ഷ-ജനുവരി 2020 ന്റെ ഭാഗമായി മാര്‍ച്ച് 7 ന് പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജില്‍ മൂന്നു ബാച്ചുകളിലായി ഉള്‍പ്പെടുത്തിയ 300 പേര്‍ക്കായി നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ അന്നേദിവസം എറണാകുളം കുസാറ്റില്‍ നടക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാകേന്ദ്രത്തില്‍ മാറ്റം വന്നത് സംബന്ധിച്ചുള്ള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം നല്‍കിയിട്ടുണ്ട്. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്നും യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം.

date