Skip to main content

വനിതാ ദിന റാലിയും രാത്രി നടത്തവും തൊടുപുഴയില്‍

വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ന് ( 7.3.20) രാവിലെ 10ന് തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് ടൗണ്‍ ഹാളിലേക്ക് വര്‍ണ്ണശബളമായി റാലി നടത്തും. തുടര്‍ന്ന് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനം പി.ജെ.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. ബിനു മോള്‍ ജോസഫ് ക്ലാസ് നയിക്കും. നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ എം.കെ. ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചതും എഴുത്തുകാരിയുമായ കൗസല്യ കൃഷ്ണന്‍, തൊടുപുഴ എ പി.ജെ അബ്ദുള്‍ കലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക കെ.എസ്.ഷംന, ഇടുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രാഹാം എന്നിവരെ ചടങ്ങില്‍ ആദരിക്കും. ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'സ്ത്രീ സുരക്ഷാ മാറേണ്ടതെന്ത് ' എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്ലസ്ടുവിലെ അനസൂയ സി.സുതന്‍, പ്ലസ് വണിലെ സീതാലക്ഷ്മി സി.വി എന്നിവര്‍ക്ക് സമ്മാനം നല്‍കും. ഇരുവരും തൊടുപുഴ എ പി ജെ എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികളാണ്. ദിനാഘോഷത്തോടനുബന്ധിച്ച് ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ വിജയിയായ പെരിങ്ങാശേരി മാക്കല്‍ ബിജു മാത്യുവിനെ ചടങ്ങില്‍ അനുമോദിക്കും.  തൊടുപുഴ ചുങ്കം പള്ളി പരിസരത്തുനിന്നും, സിവില്‍ സ്റ്റേഷനില്‍ നിന്നും, കാഞ്ഞിരമറ്റം കവലയില്‍ നിന്നും പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെ രാത്രി 10 ന് സ്ത്രീകളുടെ രാത്രി നടത്തം ഉണ്ടാകും. ശേഷം കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സോഫി ജേക്കബ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ആര്‍.ഹരി, കൗണ്‍സിലര്‍ ലൂസി ജോസഫ്, ഐസി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിസിലിയാമ്മ മാത്യു തുടങ്ങിയവര്‍ സംബന്ധിക്കും.
 

date