Skip to main content

ശരണബാല്യം: ശില്പശാല നടത്തി

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല സ്റ്റേക്ക് ഹോള്‍ഡേഴ്‌സിനായി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ജില്ലാതല ശില്പശാല നടത്തി.  തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ അഡ്വ. എന്‍ രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിത ദാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ റ്റി. സൗദാമിനി, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഫിലിപ്പ് പ്രിന്‍സ്, ഷാന്‍ രമേശ് ഗോപന്‍, ഉല്ലാസ്  സ്‌കറിയ  തുടങ്ങിയവര്‍ സംസാരിച്ചു. 

നോബല്‍ സമ്മാന ജേതാവ് കൈലേഷ് സത്യാര്‍ഥിയുടെ ബെച്ച്പ്പന്‍ ബെച്ചാവോ ആന്ദോളന്‍ സംഘടനയോടെയാണ് സഹകരണത്തോടെയാണ് ശിലപശാല സംഘടിപ്പിച്ചത്.

ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 11കുട്ടികളെ ബാലവേലയുമായി ബന്ധപ്പെട്ടും മൂന്ന് കുട്ടികളെ ഭിക്ഷാടനവുമായി ബന്ധപ്പെട്ടും നാല് കുട്ടികളെ തെരുവോരങ്ങളില്‍ നിന്നും 15 കുട്ടികളെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ സാഹചര്യത്തില്‍ നിന്നും രണ്ട് കുട്ടികളെ ശാരീരിക ചൂഷണങ്ങളില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്.

date