Skip to main content

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ വരുന്ന പ്രൈമറി സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും   കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്കന്‍ഡറി സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി ഉപ്പുതറ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകളിലും  ഗൃഹകേന്ദ്രീകൃത സന്ദര്‍ശന പരിചരണത്തിനായി ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31വരെ വാഹനം ഓടുന്നതിന്  4 ഃ4 വീല്‍ ഡ്രൈവ് ടാക്സി ജീപ്പ് ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ ക്വട്ടേഷനുകള്‍ മാര്‍ച്ച് 24നും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ ക്വട്ടേഷനുകള്‍ 25 നും ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ഉപ്പുതറ  സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 04869 244019.
 

date