Skip to main content

ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 10490 വിദ്യാര്‍ഥികള്‍

ജില്ലയില്‍ ഇത്തവണ 10490 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ.ശാന്തമ്മ പറഞ്ഞു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 1305 കുട്ടികളും എയ്ഡഡ് സ്‌കൂളില്‍ നിന്നും 4959 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നും 409 കുട്ടികളും പരീക്ഷ എഴുതും. തിരുവല്ല   വിദ്യാഭ്യാസ ജില്ലയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും 263 കുട്ടികളും എയ്ഡഡ് സ്‌കൂളില്‍ നിന്നും 3487 കുട്ടികളും അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നും 67 കുട്ടികളും പരീക്ഷ എഴുതും. 

ജില്ലയില്‍ ഐഇഡി-292, എസ്.സി-1993, എസ്.റ്റി-77 കുട്ടികളും പരീക്ഷ എഴുതും. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎംഎച്ച്എസിലാണ്-350 പേര്‍. ഏറ്റവും കുറവ് അഴിയിടത്ത്ചിറ   ജിഎച്ച്എസിലാണ്-മൂന്ന് പേര്‍. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും അധികം കുട്ടികള്‍ പരീക്ഷ എഴുതുന്നത് കോന്നി ആര്‍വിഎച്ച്എസിലാണ്-256 പേര്‍. ഏറ്റവും കുറവ് ചായലോട് സെന്റ്‌ജോര്‍ജ് എച്ച്എസിലാണ്-നാല് പേര്‍. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 104 പരീക്ഷാ സെന്ററുകളും തിരുവല്ലയില്‍ 64 പരീക്ഷാ സെന്ററുകളുമാണുള്ളത്. 

                  

 

 

date