Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് വല വിതരണം ഉദ്ഘാടനം ഇന്ന്

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന വല വിതരണത്തിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇന്ന് (മാര്‍ച്ച് ഏഴ്) നിര്‍വഹിക്കും. കൂട്ടായി സുല്‍ത്താന്‍ വളവില്‍ ഉച്ചക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അധ്യക്ഷനാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ആതിര റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ ചലച്ചിത്ര പിന്നണി ഗായിക അസ്മ കൂട്ടായി അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.
 

date