Skip to main content

വനിതാദിനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും വനിതകള്‍ തന്നെ

വനിതാദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ചുമതലകള്‍ ഇന്ന് (മാര്‍ച്ച് ഏഴ്) വനിതകള്‍ നിര്‍വഹിക്കും. റിപ്പോര്‍ട്ടിങ്, വാര്‍ത്തക്കുറിപ്പുകള്‍ തയ്യാറാക്കല്‍, എഡിറ്റിങ് അടക്കമുള്ള ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കും. നിലവില്‍ എട്ടോളം വനിതാജീവനക്കാരുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൂര്‍ണമായും വനിതകളുടെ നേതൃത്വത്തിലാവും ഇന്ന് പ്രവര്‍ത്തിക്കുക എന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ അറിയിച്ചു.
 

date