Skip to main content

വനിതാദിനം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വനിതാ പൊലീസ് സ്റ്റേഷനും കൈകോര്‍ക്കുന്നു

വനിതാ ദിനമായ നാളെ( മാര്‍ച്ച് എട്ടിന്) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും, ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനായ മലപ്പുറം വനിത പോലീസ് സ്റ്റേഷനും സംയുക്തമായി 'വനിതകളും കുട്ടികളും ' എന്ന പേരില്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. മലപ്പുറം വനിത ഗവ.കോളജിലെ വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ച് വനിതാ  പൊലീസ് സ്റ്റേഷനില്‍ രാവിലെ 9.30നാണ് പരിപാടി. പരിപാടിയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാര്‍ഥിനികള്‍ സംവദിക്കും. സബ് കലക്ടര്‍ കെ. എസ് അഞ്ജു മുഖ്യാതിഥിയാവും. സബ് ഇന്‍സ്‌പെക്ടര്‍ റസിയ ബെന്‍ഗലത്ത്, മാധ്യമ പ്രവര്‍ത്തക സാനിയോ, ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ വനിതാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date