Skip to main content

അങ്കണവാടി ജീവനക്കാരുടെ നിയമനം

         കാളികാവ് ബ്ലോക്കിലെ അമരമ്പലം, ചോക്കാട്, കാളികാവ്, കരുളായി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 25ന് വൈകീട്ട് മൂന്നിനകം പൂക്കോട്ടുംപാടത്തുളള ഐ.സി.ഡി.എസ് ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04931-260230.     
പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍,നന്നമ്പ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ  അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് നഗരസഭ, ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ മാര്‍ച്ച് 16ന് വൈകീട്ട് അഞ്ചിനകം തിരൂരങ്ങാടി ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തിരൂരങ്ങാടി ഐ.സി.ഡി.എസ് ഓഫീസ്, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ശിശുവികസന പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
 

date