Skip to main content

സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

കുട്ടികള്‍ക്കള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, പീഡന കേസുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി ജില്ലയില്‍ മഞ്ചേരിയില്‍ സ്ഥാപിതമാകുന്ന സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിന് അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്നത് മലപ്പുറം ജില്ലക്കാരും കുട്ടികളുടെ അവാകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടു പ്രവര്‍ത്തിക്കുകയും പോക്‌സോ കേസുകളിലെ ഇരകളോട് ഉചിതമായ മനോഭാവത്തോടെ പെരുമാറുകയും ചെയ്യുന്നവരെയാണ് ഫുള്‍ ടൈം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുക. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം മാര്‍ച്ച് 10ന് വൈകീട്ട് അഞ്ചിനകം ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കണം.
 

date