Skip to main content

വികസന സെമിനാര്‍ നടത്തി

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകള്‍ക്കായി 36.5 ലക്ഷം രൂപയും മാലിന്യസംസ്‌കരണത്തിന് ഒമ്പത് ലക്ഷം രൂപയും വിദ്യാഭ്യാസം, ആരോഗ്യമേഖല എന്നിവയിലേക്ക് 24.77 ലക്ഷം രൂപയും പൊതുമരാമത്ത് വിഭാഗത്തിന് 1.69 കോടി രൂപയും വകയിരുത്തി.                      

 

date