ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വെച്ചൂച്ചിറയില്‍ സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രം
ജനമൈത്രി പോലീസും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും സഹകരിച്ച് വെച്ചൂച്ചിറയില്‍ സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രം തുടങ്ങുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 11 ന് രാവിലെ 11 ന് കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹാളില്‍ പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ആന്റ് ജനമൈത്രി നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി: ആര്.സുധാകരന് പിള്ള നിര്‍വഹിക്കും. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്കറിയ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രജിസ്ട്രേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസ് നിര്‍വഹിക്കും. വെച്ചൂച്ചിറ പോലീസ് ഇന്‍പെക്ടര്‍ ആര്.സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് കേരള പി.എസ്.സി പരിശീലന രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള പഠന ക്ലാസുകളാണ് നല്‍കുക. എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ ഒന്നുവരെയാണ് ക്ലാസ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അപേക്ഷ ഫോം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിലും വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലും ലഭിക്കും.
- Log in to post comments