Skip to main content

കൊട്ടളപ്പാടം പാടശേഖരം മന്ത്രി  സന്ദര്‍ശിച്ചു 

 

 

ആലപ്പുഴ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നൂറ് മേനി കൊയ്തെടുത്ത പട്ടണക്കാട് ഗ്രാമപഞ്ചായത്തിലെ കൊട്ടളപ്പാടം പാടശേഖരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ സന്ദര്‍ശിച്ചു. നിരവധി തവണ കൃഷി നശിച്ചിട്ടും പിന്തിരിയാതെ കൊട്ടളപ്പാടത്ത് കൃഷി ഇറക്കിയ   കര്‍ഷകന്‍ ഇ.എന്‍ ദാസപ്പനെയും അതിനു മുന്‍കൈയെടുത്ത പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അധികൃതരെയും മന്ത്രി പ്രശംസിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ വി.വി. വിജയശ്രീ, പഞ്ചായത്ത് സെക്രട്ടറി ലത എ. മേനോന്‍ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു

date