Skip to main content

പ്രതിഭകളുടെ സംഗമോത്സവമായി ഭിന്നശേഷിക്കാരുടെ കലാമേള

 

 

ആലപ്പുഴ: ശരീരത്തെ ബാധിച്ച വൈകല്യത്തിന് തങ്ങളുടെ കലാവാസനകളെ തളര്‍ത്താനായില്ലെന്ന് തെളിയിച്ച് അരൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍. പാട്ട്പാടിയും അനുകരിച്ചും നൃത്തം ചെയ്തും അവര്‍  കലാമേള വേറിട്ട അനുഭവമാക്കി. ചിത്രരചന, ലളിതഗാനം, മിമിക്രി, പ്രച്ഛന്നവേഷം, നൃത്തം എന്നിവയിലായിരുന്നു മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികളും പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. നാല്‍പ്പതിലേറെ ഭിന്നശേഷിക്കാരാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.  25  വയസ് വരെയുള്ളവരാണ് മത്സരിക്കാന്‍ എത്തിയത്.  

അരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ ഉദ്ഘാടനം ചെയ്തു. അരൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ എ.എ അലക്സ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചയത്തംഗം ദലീമ ജോജോ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ നന്ദകുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുനിത ക്ഷപാകരന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, അംഗനവാടി ജീവനക്കാര്‍, മാതാപിതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

date