Skip to main content

പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തി

 

 

ആലപ്പുഴ: പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. സര്‍വശിക്ഷാ കേരളയുടെ ഫണ്ടില്‍ നിന്ന് 50ലക്ഷം രൂപയും രാജ്യസഭാ എംപി കെ. സോമപ്രസാദിന്റെ ഫണ്ടില്‍ നിന്ന് 25ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രമോദ്, ജില്ലാ പഞ്ചായത്തംഗം സന്ധ്യ ബെന്നി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. രവികൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ എസ്. രാധ, പി.ടി.എ പ്രസിഡന്റ് എ.എസ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.

 

date