Skip to main content

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ മാവേലിക്കരയില്‍ 'മിയാ വാക്കി ' പദ്ധതി ആലപ്പുഴ: പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിച്ച് മാവേലിക്കര ബ്ലോക്കില്‍ 'മിയാ വാക്കി ' പദ്ധതി. പദ്ധതിയുടെ ഭാഗമായി മരക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്

 

 

ആലപ്പുഴ: പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പ്രേരിപ്പിച്ച്  മാവേലിക്കര ബ്ലോക്കില്‍  'മിയാ വാക്കി ' പദ്ധതി. പദ്ധതിയുടെ ഭാഗമായി മരക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്  തുടക്കമാകുക.  അന്തര്‍ദേശിയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫോക്ക്ലാന്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയത്.  ഫോക് ലാന്‍ഡിന്റെ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ആദ്യ പദ്ധതിക്കാണ് മാവേലിക്കര ബ്ലോക്കില്‍ രൂപം നല്‍കുന്നത്.  ബ്ലോക്ക് പഞ്ചായത്തിനോട് ചേര്‍ന്നുള്ള രണ്ട് സെന്റ് സ്ഥലമാണ് മരക്കാടുകള്‍ വെച്ചുപിടിപ്പിക്കാനായി ഭരണസമിതി വിട്ടുനല്‍കിയിരിക്കുന്നത്.  മരക്കാടുകള്‍ക്ക് ഇടയില്‍ മനോഹരമായ ഇരിപ്പിടങ്ങളടക്കം സജ്ജീകരിച്ചിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുകയെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രഘുപ്രസാദ് പറഞ്ഞു. പ്രശസ്തനായ ജാപ്പനീസ് പ്രകൃതി സ്‌നേഹിയും സസ്യശാസ്ത്ര ഗവേഷകനുമായ അക്കിര മിയാവാക്കി തന്റെ ഗവേഷണങ്ങളിലൂടെ രൂപകല്‍പ്പന ചെയ്‌തെടുത്ത സസ്യങ്ങളുടെയും മരങ്ങളുടെയും കൂട്ടായ നടീല്‍ രീതി ആയതുകൊണ്ടാണ് ഈ പച്ചത്തുരുത്തുകളുടെ നിര്‍മ്മാണത്തിന് മിയാ വാക്കി എന്ന പേര് നല്‍കിയത്.   ഫോക്ലാന്‍ഡ് കാസര്‍ഗോഡ് സെന്ററിലെ ഉദ്യോഗസ്ഥനായ ഡോ :വിജയ് രാജാണ് പദ്ധതിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. 400 മരങ്ങളാണ് മാവേലിക്കര ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്നുള്ള 2 സെന്റ് സ്ഥലത്ത് നടുന്നത്.  പ്രാരംഭ ഘട്ട ആരംഭിച്ചു കഴിഞ്ഞ മിയാ വാക്കി പദ്ധതിയിലെ മരങ്ങള്‍ക്ക് മണ്‍സൂണ്‍ കാലത്തെ മഴ ലഭിച്ചു തഴച്ചു വളരുവാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

date