Skip to main content

ചുനക്കരയില്‍ വനിതകൂട്ടായ്മയില്‍ മാതൃക ജൈവ പച്ചക്കറി തോട്ടമൊരുങ്ങുന്നു

ആലപ്പുഴ : ചുനക്കരയില്‍ ജൈവ പച്ചക്കറി തോട്ടമൊരുക്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടം വനിതകള്‍. ചുനക്കര ഗ്രാമ പഞ്ചായത്ത് എം. കെ. എസ്. പി ലേബര്‍ ഗ്രുപ്പിലെ വനിതകളാണ് മാതൃക ജൈവ പച്ചക്കറി തോട്ടമൊരുക്കുന്നത്. വിത്തിടീല്‍ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രാദേശങ്ങളില്‍ നിന്നുള്ള 10 സ്ത്രീകള്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഉള്ളത്. ഗീത സുരേന്ദ്രനാണ് ഗ്രൂപ്പ് ലീഡര്‍. 10 സെന്റ് സ്ഥലത്ത് അത്യുല്പാദന ശേഷിയുള്ള ആയിരം വെണ്ട ചെടി വിത്തുകള്‍ നട്ട് ഡ്രിപ് ഇറിഗേഷനോട് കൂടിയുളള കൃഷി രീതിയാണ് നടപ്പാക്കുന്നത്. ചെലവുകള്‍ എം കെ എസ് പി ഫെഡറേഷനാണ് വഹിക്കുന്നത്. വിളവ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് എടുക്കാം. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നാലു ദിവസത്തെ പരിശീലനം ഫെഡറേഷന്‍ നല്‍കിയിരുന്നതായി  എം കെ എസ് പി ആലപ്പുഴസൗത്ത് ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുമിത ശിവരാജനും സെക്രട്ടറി സുമംഗലയും അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സബീന റഹീം വാര്‍ഡ് മെമ്പര്‍മാരായ കെ. ജി ഗോപകുമാര്‍ , വി.ആര്‍ രാജേഷ്,സവിതാ സുധി , മാജിത സാദിക്, ഷറഫുദ്ദിന്‍ എന്നിവര്‍ പങ്കെടുത്തു.

date