Skip to main content

കോവിഡ് 19: കരുതലോടെ ആരോഗ്യവകുപ്പ്

ലോകവ്യാപകമായി കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്നോ രോഗബാധിതപ്രദേശങ്ങളിൽ നിന്നോ വരുന്നവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കുന്നതോടൊപ്പം നിരീക്ഷണവും ശക്തമാക്കുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ജില്ലാതലത്തലും പ്രവർത്തനങ്ങൾ സുസജ്ജമാണ്. നിർദ്ദേശങ്ങൾ കൃത്യമായി പാലിയ്ക്കാൻ നിരീക്ഷണത്തിലുള്ളവരും സഹകരിയ്ക്കുന്നുണ്ട്. എങ്കിലും ചിലരെങ്കിലും വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നുള്ളതിനാൽ ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്യാത്തതും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരെകണ്ടെത്താനുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരെയും വിട്ടുപോകാതെ നിരീക്ഷിയക്കാനും സാധിയ്ക്കുന്നുണ്ട്. ആളുകൾ കൂടുന്നത് ഒഴിവാക്കുന്നതിനായി മീറ്റിംഗുകളും കോൺഫറൻസുകളും കഴിയാവുന്നത്ര വീഡിയോ കോൺഫറൻസാക്കി മാറ്റാനും ശ്രമിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. 15 പേർ ആശുപത്രിയിലും 113 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് (ശനിയാഴ്ച) എഴ് സാമ്പിളുകൾ പരിശോധനയ്ക്കു അയച്ചു. പരിശോധനാഫലം വന്നതിൽ എല്ലാം നെഗറ്റീവാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date