Skip to main content

ആരോഗ്യ മന്ത്രി മെഡിക്കൽ ക്യാംപുകൾ സന്ദർശിച്ചു

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്തിൽ സജ്ജമാക്കിയ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ, സിദ്ധ-യുനാനി എന്നീ വിഭാഗങ്ങളുടെ മെഡിക്കൽ ക്യാംപുകൾ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ കൺട്രോൾ റൂമും മന്ത്രി സന്ദർശിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, പോലീസ്, നഗരസഭ മറ്റ് ഇതര സർക്കാർ വകുപ്പുകൾ എന്നിവ നൽകുന്ന നിർദേശങ്ങൾ കർശനമായി അനുസരിക്കണം. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം. അന്നദാനത്തിനു മുൻപും പിൻപും പരിസര ശുചിത്വം പാലിക്കേണ്ടതാണ്. ആഹാരം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വ്യക്തി ശുചിത്വം പാലിക്കണം. അന്നദാനം നടത്തുന്ന സ്ഥലത്ത് നടത്തുന്ന വ്യക്തി ഉണ്ടായിരിക്കേണ്ടതും ഭക്ഷ്യ സുരക്ഷാ സർട്ടിഫിക്കറ്റ് അവിടെ പ്രദർശിപ്പിക്കേണ്ടതുമാണ്.  
പി.എൻ.എക്സ്.954/2020

date